Sunday, May 3, 2015

മുംബൈയിൽ നിന്ന് കോട്ടയത്തേയ്ക്ക് ...

മുംബൈയിൽ നിന്ന് കോട്ടയത്തേയ്ക്ക് ...
കഴിഞ്ഞ മാർച്ചിൽ ആയിരുന്നു. മുംബൈയിൽ ജോലി ഉപേക്ഷിച്ചു പോരുന്ന സുഹൃത്തിന്റെ (പേരു എബി ) ബൈക്ക് തിരികെ നാട്ടിൽ എത്തിക്കണം . ഞങ്ങൾ ride ചെയ്തുകൊണ്ട് വരാമെന്ന് പറഞ്ഞെങ്കിലും വീടുകാരുടെ സംശയങ്ങളും ഉൽഖന്ധകളും കൊണ്ട് തീരുമാനം നീണ്ടു പോയി. ഒടുക്കം ഭാഗ്യം കൊണ്ട് എല്ലാം ശെരിയായി. എലാവരും പാതിമനസോടെയെങ്കിലും സമ്മതിച്ചു. ഇവിടെ നിന്ന് ട്രെയിൻ മുംബൈക്ക് . ഒരു ദിവസം അവിടെ തങ്ങി .സേഫ് ride നുള്ള gloves , Knee gurad, പുറകിലിരികുന്ന ആള്ക്കും helmet, എല്ലാം വാങ്ങി പിറ്റേന്ന് വെളുപിനു 5:00 ഓടെ Ride ആരംഭിച്ചു. ആദ്യം കണ്ട പളളിയിൽ കയറി പ്രാർഥിച്ചു . പിന്നെ നേരെ pune ആയിരുന്നു ലക്‌ഷ്യം. വെളുപാൻ കാലത്തെ സുര്യനെ നോക്കി തിരകൊഴിഞ്ഞ ഹൈവയിലൂടെയുള്ള ബൈക്ക് യാത്ര പകരം വയ്കനില്ലാത്ത ഒന്ന് തന്നെയാണ്. കുന്നും മലകളും കൃഷി ഭൂമികളും , തരിശു നിലങ്ങളും ഇടയ്കിടെ വരുന്ന ചെറുതും വലുതുമായ പട്ടണങ്ങളും എല്ലാം കണ്ടു യാത്ര തുടർന്നു. ഇടയ്കെപ്പോഴോ പുനെയും കഴിഞ്ഞു .രാത്രിയിൽ long riding വേണ്ട എന്ന് ബൈക്ക് വാങ്ങിയ കാലത്തെ ഞങ്ങൾ തീരുമാനിച്ചതാണ് .അതിനാൽ ആദ്യ ദിവസത്തെ ride കൊഹ്ലാപൂരിലെ ഹോട്ടലിലെ 101 അം മുറിയിൽ 8:00 മണിയോടെ അവസാനിച്ചു.
ബാംഗ്ലൂരിൽ വെച്ച് പ്രശസ്തമായ ചിക്കൻ കൊഹ്ലാപുരി കഴിച്ചിട്ടുണ്ടെങ്കിലും. കൊഹ്ലാപുരിയിൽ നിന്ന് തന്നെ അതിന്റെ ഒറിജിനൽ സ്വാദ് അറിയാൻ പുറതെയ്കിറങ്ങി അവിടെ കണ്ട ഒരു കടയിൽ നിന്നു ഞങ്ങൾ അത്താഴം കഴിച്ചു . വലിയ വ്യത്യാസങ്ങളൊന്നും ചിക്കൻ കറിയ്ക്ക് തോന്നിയില്ല എന്നതാണ് സത്യം.
കുറെ നേരം അതിലെ ചുറ്റിത്തിരിഞ്ഞു നടന്നിട്ട് വീണ്ടും ഹൊട്ടലിലെയ്ക്കു തിരികെ പോയി . ഇന്ത്യയിലെ എല്ലാ ചെറു പട്ടണങ്ങലിലെയും രാത്രികൾ ഒറ്റനോട്ടത്തിൽ ഒരേപോലെ ആണെന്ന് തോന്നി. വെളുപിനു 5:00 നു അലാറം വെച്ച് ഞങ്ങൾ ഉറങ്ങി.
ഞങ്ങളെ ഉണർത്താനായി ഉറക്കമളച്ച അലാറം ഭംഗിയായി ആ കൃത്യം നിർവഹിച്ചു. റെഡിയായി 5:30 ഓടെ ഞങ്ങൾ കൊഹ്ലാപുർ വിട്ടു. ഗോവ ആണ് അടുത്തത് . വീണ്ടും വഴിമറഞ്ഞു ഓടുന്ന ലോറികൾകിടയില്ലൂടെയും കരിംബു തിക്കി നിറച്ച ട്രാക്ടറുകളെ പിന്നിലാകിയും യാത്ര തുടർന്നു. വഴിയരുകിൽ മറിഞ്ഞു കിടക്കുന്ന കരിംപിൻ ട്രക്ക്റെരുകളും കുറവല്ലായിരുന്നു.വളരെ മോശമായി പെയിന്റ് ചെയ്തു ചെളിയെല്ലാം പറ്റിയ ഒരു കാർ ചീരിപാഞ്ഞു പോകുന്നത് കണ്ടപ്പോൾ എബിയാണ് പറഞ്ഞത് ഇറങ്ങാൻ പോകുന്ന ഏതോ പുതിയ മോഡൽ കാറിന്റെ ടെസ്റ്റ്‌ ഡ്രൈവ് ആകുമെന്ന്.ഇടയ്ക്കെപോഴോ clutch ഇന് ഒരു അസ്വാഭാവികത തോന്നിയപ്പോൾ ഫ്ലയോവെർ വിട്ടു ഒരു ചെറിയ പട്ടണതിലെയ്ക്ക് ഇറങ്ങി. ഭാഗ്യം ചെറിയ ഒരു വർക്ക് ഷോപ്പിന്റെ മുന്നിലെത്തിയപോഴാണ് clutch പൊട്ടിയത് .അവിടെ ഏകദേശം 1 മണികൂറോളം ചിലവിട്ടു വീണ്ടും ഹൈവയിലെയ്ക്ക് കയറി. പിന്നെ എത്തിയത് ബെൽഗാമിൽ . അവിടെ നിന്നങ്ങൊട്ടു വലിയ വാഹനങ്ങളോ , ചെറിയ വീടുകാളോ പോലുമില്ലാത്ത വഴി. റോഡ്‌ വളരെ മോശമായിരുന്നു എങ്കിലും കാടുപാതയിലൂടെ ഉള്ള യാത്ര അത് ഒന്നുവേറെതന്നെയാണ്. ഇടത്തേയ്ക്ക് പോയാൽ ദൂധസഗർ വെള്ളച്ചാട്ടം കാണാം എന്ന ബോർഡ്‌ കണ്ടെങ്കിലും നമ്മളെത്ര വെള്ളച്ചാട്ടം കണ്ടിട്ടുള്ളതാനെന്നു തമ്മിൽ പറഞ്ഞു മുന്നോട്ടു തന്നെ. ഇടയ്കിടെ ആന ഇറങ്ങും പുലി ഇറങ്ങും എന്ന തകർന്ന ബോര്ടുകളും ഉണ്ടായിരുന്നു. ഏകദേശം 3 മണിയോടെ ഗോവ എത്തി നേരെ സൌത്ത് ഗോവയിലെയ്ക്ക് . സമാധാനത്തോടെ കടൽ കണ്ടിരിക്കാൻ സൌത്ത് ഗോവയാണ് നല്ലത് .7-8 മാസങ്ങള്ക്ക് മുൻപാണ് furtados എന്നാ ആ ഹോട്ടലിൽ ഞങ്ങൾ ചെന്നതെങ്കിലും പല സ്ടാഫ്സും പരിചയമുള്ള ഒരു ചിരിയോടെയാണ്‌ ഞങ്ങളെ വരവേറ്റത് . കടലും ഓരോ ബിയറും, മീൻ കറിയുമായി അന്നത്തെ യാത്ര അവിടെ അവസാനിച്ചു . വീണ്ടും അടുത്ത വെളുപാൻ കാലത്തിനെ സ്വപ്നമാക്കി ഒരു കള്ള ഉറക്കം .
പുലർച്ചയുടെ നിശബ്ധധയിലേക്ക് ബുള്ളട്ടിന്റെ ഖഡ ഖഡ ശബ്ദം . അധോലോക കഥകളിൽ കേട്ടു മാത്രം പരിചയം ഉള്ള മംഗലപുരതെയ്ക്ക് . അതിന്റെ തലേന്ന് എപ്പഴോ ആണ് ഗാങ്ങ്സ്റെർ ട്രൈലെരിൽ മംഗലാപുരം കണ്ടത് .അക്ബര് അലിഖാനും , രണ്ടാം ഭാവത്തിലെ ഗോവിന്ദ് ജി യും, കിഷൻ ജിയുമൊക്കെ മനസിലെവിടെയോ ഉണ്ടായിരുന്നു. അറബി കടലിന്റെ തീരത്തോട് ചേർന്നു, വാർത്തകളിൽ നിറഞ്ഞു നിന്ന പശ്ചിമ ഘട്ടതില്ലൂടെ. ഇടയ്ക്ക് ഉടുപ്പിയിൽ ഒരു ഹോട്ടലിൽ നിർത്തി ഉടുപ്പി ബിരിയാണിയും കഴിച്ചു.
പിന്നെയും യാത്ര . കാർവാർ, കാണാൻ ഭംഗിയുള്ള ഒരു പ്രദേശം ആയിരുന്നു . ബീച്ചിൽ ഉണ്ടായിരുന്ന പല കളറുകളിലെ മത്സ്യബന്ധന ബോട്ടുകൾ ഫോടോഗ്രഫെര്സിനൊരു വിരുന്നായിരിക്കും എന്നുറപ്പ്. ഒടുവിൽ 5:30-6:00 ഓടെ മംഗലാപുരം എത്തി. കേട്ടത് മുഴുവൻ മലയാളം കണ്ടത് മുഴുവൻ മലയാളികൾ. അന്ന് അവിടെ റൂം എടുത്തു .TVyil ഏതോ ക്രിക്കറ്റ്‌ മാച്ച് ഉണ്ടായിരുന്നു .അത് കണ്ടു എപ്പോഴോ ഉറങ്ങി.
ഇനി കേരളം . തിരികെ എത്തുന്നതിന്റെ ആശ്വാസവും, യാത്ര തീരുന്നതിന്റ ദുഖവും . ഏതായാലും പതിവ് പോലെ വെളുപിനു യാത്ര തുടങ്ങി. വഴിയുടെ അവസ്ഥ പരിതാപകരം ആയിരുന്നു .വഴി വീതി കൂടുകയോ മറ്റോ ആണ്. കാസര്ഗോഡ് ബെക്കേൽ കോട്ട കണ്ടു . പുലര്ച്ച്വെ ആയതുകൊണ്ട് അകത്തേയ്ക്ക് കയറാൻ സാധിച്ചില്ല. പിന്നെ നമ്മുടെ സ്വന്തം റോഡുകൾ. തൃശൂർ എവിടെയെങ്കിലും റൂം എടുക്കാമെന്നാണ് കരുതിയത്‌ . പക്ഷെ , അവിടം വരെ എത്തിയില്ലേ എങ്കിൽ നേരെ വീടിലെത്തികൂടെന്നു വീട്ടുകാർ. അപ്പോൾ തന്നെ ഏകദേശം 300 km കഴിഞ്ഞിരുന്നൂ. വീണ്ടും ഒരു 150 ഓളം km കൂടി .എന്തായാലും വീടിലെയ്കല്ലേ ചെല്ലുന്നത് എന്നുള്ള ധൈര്യത്തിൽ കോട്ടയത്തേക്ക് തന്നെ.ഏകദേശം 10:30 ഓടെ എന്റെ യാത്ര എന്റെ വീട്ടിൽ അവസാനിച്ചു. കുശാൽ ഭക്ഷണം കൂർക്കം വലിച്ചുറക്കം. എബി പിറ്റേന്ന് വെളുപിനെ എണീറ്റ്‌ കൊല്ലത്തുള്ള അവന്റെ വീട്ട്ടിലെയ്ക്കു പോയി.
സത്യം പറഞ്ഞാൽ ഇത് എങ്ങനെ പൂർത്തിയാക്കും എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. അവനും ആ സംശയം ഉണ്ടായിരുന്നെന് അവൻ പറഞ്ഞത് തിരിചെത്തിയിട്ടാ യിരുന്നു. അതുകൊണ്ടാവും ഞങ്ങള്ക്ക് തടസങ്ങൾ കൂടാതെ തിരിചെത്തനയത്. അവനോ ഞാനോ അത് നേരത്തെ സംസാരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഈ യാത്ര നടക്കില്ലായിരുന്നിരിക്കാം.

No comments:

Post a Comment